ലക്ഷ്വറി കാർ വാങ്ങിയോ? മെയിന്റനെൻസ് ഇങ്ങനെയല്ലെങ്കിൽ കിട്ടുന്നത് എട്ടിന്റെ പണി


How To

oi-Gokul Nair


Published: Sunday, December 3, 2023, 12:03 [IST]

ആഡംബര
കാറുകൾ
(Luxury
Cars)
ഏറ്റവും
കൂടുതൽ
ഡിമാന്റുള്ള
രാജ്യങ്ങളിൽ
ഒന്നാണ്
ഇന്ത്യ.
സിനിമാ
താരങ്ങളും
വമ്പൻ
വ്യവസായിമാരുമെല്ലാം
ഇത്തരം
കാറുകളിൽ
മാത്രം
സഞ്ചരിക്കാൻ
ഇഷ്‌ടപ്പെടുന്നവരാണ്.

ലക്ഷ്വറി
വാഹനങ്ങൾ
നിരത്തിലൂടെ
പായുന്നത്
വളരെ
കൌതുകത്തോടെ
നോക്കി
നിൽക്കുന്നവരാണ്
നമ്മളിൽ
പലരും.

ജീവിതത്തിൽ
ഒരുതവണ
പോലും
അതിൽ
കയറാനുള്ള
ഭാഗ്യം
പോലും
ലഭിച്ചിട്ടില്ലെങ്കിലും
ഇവയോടെല്ലാം
നമുക്ക്
വല്ലാത്തൊരു
ഇഷ്‌ടമുണ്ട്.
റോഡിൽ
കണ്ടാൽ
വണ്ടി
നോക്കി
മോഡലും
ബ്രാൻഡുമെല്ലാം
തിരിച്ചറിയാനും
നമ്മുടെ
ആളുകൾക്കാവും.
മെർസിഡീസ്
ബെൻസ്,
ഔഡി,
ബിഎംഡബ്ല്യു
പോലുള്ള
വമ്പൻ
ബ്രാൻഡുകളെയെല്ലാം
നാം
ഇന്ത്യാക്കാർ
നെഞ്ചോട്
ചേർത്തവയാണ്.
ഒരു
ആഡംബര
കാർ
വാങ്ങുക
എന്നത്
പലരുടെയും
സ്വപ്നമാണ്.

Luxury Car Maintenance Tips To Follow Explained In Malayalam

ഒരു
ആഡംബര
കാർ
വാങ്ങാനും
സ്വന്തമാക്കാനും
വർഷങ്ങളുടെ
കഠിനാധ്വാനവും
വ്യക്തിപരമായ
ത്യാഗങ്ങളുമെല്ലാം
ആവശ്യമാണ്.
വിപണിയുടെ
സ്വഭാവം
മാറിയതിനാൽ
ചിലപ്പോൾ
സെക്കൻഡ്
ഹാൻഡ്
വിപണിയിൽ
ചുളുവിലയ്ക്ക്
ഇത്തരം
വാഹനങ്ങൾ
ഇപ്പോൾ
കിട്ടാനുമുണ്ട്.
പക്ഷേ
കണ്ണുംപൂട്ടി
വാങ്ങരുതെന്ന്
മാത്രം.
ഇനി
വാങ്ങിയാൽ
തന്നെ
സാധാരണ
നമ്മുടെ
കാറുകൾ
പരിപാലിക്കുന്നതു
പോലെയല്ല
ലക്ഷ്വറി
കാറുകളുടെ
മെയിന്റനെൻസ്
വരുന്നത്.

വേണ്ട
രീതിയിൽ
കൈകാര്യം
ചെയ്‌തില്ലെങ്കിൽ
ചിലപ്പോൾ
വീടിന്റെ
ആധാരം
വരെ
പണയംവെക്കേണ്ടി
വരും.
ഒരു
ആഡംബര
കാർ
വാങ്ങുന്നതിന്
ധാരാളം
പണം
ആവശ്യമായി
വരുമെന്നതിനാൽ
തന്നെ
അത്തരമൊരു
കാറിന്റെ
ഉടമസ്ഥാവകാശത്തിനും
വളരെയധികം
പരിശ്രമവും
പണവും
ആവശ്യമാണ്.
ഒരു
ആഡംബര
കാർ
എങ്ങനെ
പരിപാലിക്കാം
എന്നതിനെ
കുറിച്ച്
കൃത്യമായി
മനസിലാക്കാനുള്ള
ചില
മെയിന്റനെൻസ്
ടിപ്പുകൾ
ഇതാ…

Luxury Car Maintenance Tips To Follow Explained In Malayalam


കൃത്യമായ
സർവീസ്:

എല്ലാ
വാഹനങ്ങളും
ശരിയായ
സമയത്ത്
സർവീസ്
ചെയ്‌തില്ലെങ്കിൽ
വരുന്നത്
എട്ടിന്റെ
പണിയായിരിക്കും.
നമ്മളിൽ
പലരും
വാഹനം
വാങ്ങുന്ന
മിടുക്ക്
അതിന്റെ
സർവീസിംഗിൽ
കാണിക്കാറില്ലെന്നതാണ്
വസ്‌തുത.
ആഡംബര
കാറുകൾ
വിപുലമായ
സാങ്കേതികവിദ്യകളാൽ
നയിക്കപ്പെടുന്ന
നിരവധി
സവിശേഷതകളാൽ
സമ്പന്നമായവയാണ്.
അതിനാൽ,
സാധാരണ
കാറുകളേക്കാൾ
കൂടുതൽ
അറ്റകുറ്റപ്പണികളും
സർവീസുകളും
അവയ്ക്ക്
ആവശ്യമാണ്.

ഓണേഴ്‌സ്
മാനുവൽ
നന്നായി
വായിച്ച്
മെയിന്റനൻസ്
ഷെഡ്യൂളിന്റെ
കൃത്യമായ
തീയതി
പരിശോധിക്കുക.
പീരിയോഡിക്
സർവീസ്
അംഗീകൃത
സർവീസ്
സെന്ററുകളിൽ
നിന്നും
ചെയ്യാൻ
ശ്രമിക്കേണ്ടതും
അനിവാര്യമാണ്.
ഇത്
കഴിയുന്നത്ര
കാലം
കാർ
സുഗമമായി
പ്രവർത്തിക്കുന്നുവെന്ന്
ഉറപ്പാക്കും.
സാധാരണ
കാറുകളെപോലെ
ലോക്കൽ
വർക്ഷോപ്പുകളെ
സമീപിച്ചാൽ
വാഹനത്തിന്റെ
കംപ്ലയിന്റുകളും
മറ്റും
കൃത്യമായി
മനസിലാക്കാൻ
കഴിഞ്ഞെന്നു
വരില്ല.

Luxury Car Maintenance Tips To Follow Explained In Malayalam


ഡ്രൈവിംഗിലും
വേണം
അച്ചടക്കം:

കാറിന്റെ
കണ്ടീഷൻ
ഡ്രൈവിംഗിനെ
ആശ്രയിച്ചാണിരിക്കുന്നത്.
തെറ്റായ
ഡ്രൈവിംഗ്
ശീലങ്ങൾ
മാറ്റിയില്ലെങ്കിൽ
ലക്ഷ്വറി
കാറുകൾ
വളരെ
വേഗത്തിൽ
പണിതരികയും
ചെയ്യും.വാഹനമോടിക്കുമ്പോൾ
എപ്പോഴും
ജാഗ്രത
പാലിക്കുക.
പ്രത്യേകിച്ചും
കുണ്ടും
കുഴിയുമുള്ള
റോഡുകളിലെല്ലാം
വളരെ
ശ്രദ്ധയോടെ
വേണം
വണ്ടിയോടിക്കാൻ.
പ്രത്യേകിച്ച്
ആഡംബര
സെഡാൻ
മോഡലുകൾക്ക്
ഗ്രൌണ്ട്
ക്ലിയറൻസ്
അത്ര
മികച്ചതല്ലെന്നത്
കണക്കിലെടുക്കുമ്പോൾ.


വീലിനും
ടയറിനും
പ്രത്യേക
ശ്രദ്ധ:

ലക്ഷ്വറി
കാറുകൾ
ഉയർന്ന
നിലവാരമുള്ള
വീലുകളും
ടയറുകളുമായാണ്
വരുന്നത്.
വാഹനത്തിന്റെ
മറ്റ്
പാർട്‌സുകൾ
പോലെ
തന്നെ
ഇവയ്ക്കും
കൃത്യമായ
അറ്റകുറ്റപ്പണികൾ
ആവശ്യമാണ്.
പതിവായി
വീലുകൾ
ശ്രദ്ധിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുക.
ആവശ്യമെങ്കിൽ
അലൈൻമെന്റും
ബാലൻസിംഗും
ചെയ്യുകയും
വേണം.
അതുപോലെ
തന്നെ
ടയറുകൾ
ഇടയ്ക്കിടെ
എയർ
പ്രഷർ
പരിശോധിക്കുക.
ഡ്രൈവ്
ചെയ്യുമ്പോൾ
ടയറുകളുടെ
ബാലൻസ്
നഷ്ടപ്പെടുകയോ
പൊട്ടുകയോ
ചെയ്യുന്നത്
ഇത്
തടയും.

Luxury Car Maintenance Tips To Follow Explained In Malayalam


കാർ
പതിവായി
കഴുകുക:

ആഡംബര
കാറിന്റെ
പ്രീമിയം
ഫീൽ
നഷ്‌ടപ്പെടാതിരിക്കാൻ
പതിവായി
കഴുകുന്നത്
പരമപ്രധാനമാണ്.
കാർ
വാഷിംഗ്
ഘടകങ്ങൾ
ഉപയോഗിച്ച്
എല്ലായ്പ്പോഴും
വൃത്തിയാക്കുകയാണ്
വേണ്ടത്.
മൈക്രോ
ഫൈബർ
തുണികൾ
ഉപയോഗിച്ചാണ്
വാഷ്
ചെയ്യേണ്ടത്.
വണ്ടിയുടെ
തിളക്കം
നിലനിർത്താൻ
കാർ
വാക്സും
ഉപയോഗിക്കാം.
ഇത്
കാർ
നന്നായിരിക്കുന്നെന്ന്
ഉറപ്പാക്കുക
മാത്രമല്ല,
വാഹനം
ഓടിക്കുമ്പോൾ
നമ്മുടെ
ആത്മവിശ്വാസം
വർധിപ്പിക്കുകയും
ചെയ്യും.


സൂക്ഷ്‌മത
ഇന്റീരിയറിനും:

പലരും
സാധാരണയായി
എക്സ്റ്റീരിയർ
മാത്രം
വൃത്തിയാക്കുന്നതിൽ
ശ്രദ്ധ
കേന്ദ്രീകരിക്കുന്നവരാണ്.
തൽഫലമായി
ഇന്റീരിയർ
പലപ്പോഴും
അവഗണിക്കാറാണ്
പതിവ്.
കാറിന്റെ
അകത്തളം
കൃത്യമായി
വൃത്തിയാക്കുന്നുണ്ടെന്നും
ഉറപ്പാക്കേണ്ട
കാര്യമാണ്.
സീറ്റുകൾ
ക്ലീനാക്കി
വെക്കാൻ
ആഴ്ചയിൽ
രണ്ടുതവണ
വാക്വം
ചെയ്യുക.
കൂടാതെ
വാഹനത്തിന്റെ
ഫ്ലോർ,
ഡോറുകൾ,
ഡാഷ്,
കൺസോൾ
എന്നിവയും
വാക്വം
ചെയ്യാൻ
മറക്കേണ്ട.
സീറ്റുകളുടെ
ഉപരിതലം
വൃത്തിയാക്കാൻ
മൈക്രോ
ഫൈബർ
തുണിയ്‌ക്കൊപ്പം
ലെതർ
ക്ലീനർ
ഉപയോഗിക്കുക.


Most
Read
Articles

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Luxury car maintenance tips to follow explained in malayalam

Story first published: Sunday, December 3, 2023, 12:03 [IST]


Leave a Reply

Your email address will not be published. Required fields are marked *